കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് 225 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പു പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) വിജയക്കുതിപ്പിലേയ്ക്ക്. ഇതുവരെ ആര്‍ക്കും കേവല ഭൂരിപക്ഷമായിട്ടില്ല. റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായിത്തുടരാനാണ് സാധ്യത.
മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ തിരിച്ചുവരവിനു ശ്രമിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പായിരുന്നു ഇത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും (യുഎന്‍പി) പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സും (യുപിഎഫ്എ) തമ്മിലായിരുന്നു പ്രധാന മല്‍സരം. മത്സരത്തില്‍ താന്‍ തോല്‍വി സമ്മതിക്കുന്നതായി രജപക്സേ അറിയിച്ചു.
സിരിസേന അധികാരമേറ്റശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണിത്. യുപിഎഫ്എയുടെ സ്ഥാനാര്‍ഥിയായിട്ടായിരുന്നു രാജപക്ഷെ മല്‍സരിച്ചത്. രാജപക്ഷെ ജയിച്ചാലും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കില്ലെന്നു പ്രസിഡന്റ് സിരിസേന നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ജയിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഉറപ്പാണെന്നു രാജപക്ഷെ പറഞ്ഞിരുു. ജനുവരിയില്‍ യുഎന്‍പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നേടിയാണു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാജപക്ഷെയെ സിരിസേന പരാജയപ്പെടുത്തിയത്.
Discussion about this post