ഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായം അഭ്യർത്ഥിച്ച് യു എ ഇ. അടിയന്തര പ്രതിസന്ധിയെ നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതിയാണ് യു എ ഇ ഇന്ത്യയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്ക് വന്ന ശേഷം ഇന്ത്യയിൽ തുടരുന്ന ഇന്ത്യാക്കാരായ ആരോഗ്യ പ്രവർത്തകരെ യു എ ഇയിൽ എത്താൻ സഹായിക്കണമെന്നും യു എ ഇ ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം അയക്കാന്‍ തയ്യാറാണെന്നും യു എ ഇ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇയുടെ അഭ്യര്‍ഥനകള്‍ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. നിർണ്ണായകമായ ഈ ഘട്ടത്തിൽ യുഎഇയെ സഹായിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്നാണ് സൂചന.
കുവൈറ്റിന്റെ അഭ്യർത്ഥന മാനിച്ച് രണ്ടാഴ്ച മുമ്പ്, 15 അംഗ സൈനിക ഡോക്ടര്‍മാരെയും ആരോഗ്യ പ്രവർത്തകരെയും ഉള്‍ക്കൊള്ളുന്ന ഒരു സംഘത്തെ ഇന്ത്യ വിട്ടു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മഹാമാരിയെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി മറ്റൊരു പ്രബല ഗൾഫ് രാജ്യമായ യു എ ഇ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post