കോവിഡ് മഹാമാരിയ്ക്കെതിരെ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ, രാജസ്ഥാനിൽ കുടുങ്ങിപ്പോയ വിദ്യാർഥികളെ മടക്കിക്കൊണ്ടു വരാൻ ഡൽഹി സർക്കാർ 40 ബസ്സുകൾ അയക്കുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ് ഡൽഹി കാശ്മീരി ഗേറ്റിൽ നിന്നും ബസ്സുകൾ പുറപ്പെടുന്നത്.
ആയിരത്തിലധികം പേരാണ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിക്കിടക്കുന്നത്.വിദ്യാർഥികളെ കൂടാതെ ഉദ്യോഗസ്ഥർ, ദിവസവേതന തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവരും രാജസ്ഥാനിൽ കുടുങ്ങിയിട്ടുണ്ട്.ശാരീരിക അകലമടക്കമുള്ള സകലവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സർക്കാർ ഇവരെ തിരികെ കൊണ്ടുവരിക.
Discussion about this post