കേരളത്തിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയും അവരുടെ നാട്ടിൽ എത്തിക്കുകയെന്നത് കഠിനമായ ദൗത്യമാണ്.ഒരു മാസമെങ്കിലും ഇതിനായി സമയമെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വെളിപ്പെടുത്തി. 400 ട്രെയിനുകളെങ്കിലും ഇതിനായി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ട്രെയിൻ ഇന്നലെ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് പുറപ്പെട്ടു.രാത്രി പുറപ്പെട്ട ട്രെയിനിൽ 1148 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എറണാകുളത്തു നിന്ന് ഭുവനേശ്വറിലേക്കും ബീഹാറിലെ പാറ്റ്നയിലേക്കും ഓരോ ട്രെയിനുകൾ ഇന്ന് പുറപ്പെടും.വരും ദിവസങ്ങളിലായി കൂടുതൽ ട്രെയിനുകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.20,826 ക്യാമ്പുകളിലായി 3,61,190 അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്.
Discussion about this post