കോവിഡ് മഹാമാരിയിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെയും കൊണ്ട് വിമാനങ്ങൾ മടങ്ങിയെത്തുന്നു.പ്രവാസി മലയാളികളുടെ ആദ്യ ബാച്ച് വ്യാഴാഴ്ച കേരളത്തിൽ മടങ്ങിയെത്തും.അബുദാബി – കൊച്ചി, ദുബായ് – കോഴിക്കോട് എന്നിങ്ങനെയാണ് വ്യാഴാഴ്ച എത്തിച്ചേരുന്ന ആദ്യ വിമാനങ്ങളുടെ സർവീസുകൾ.
ആദ്യ യാത്രസംഘത്തിൽ ഉൾപ്പെട്ടവരുടെ പട്ടിക ഇന്ത്യൻ എംബസി തയ്യാറാക്കി കഴിഞ്ഞു.രോഗികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, അടുത്ത ബന്ധുക്കൾ മരണപ്പെട്ടവർ എന്നിവരാണ് പ്രധാനമായും ഈ പട്ടികയിലുള്ളത്.ഇന്ത്യൻ സ്ഥാനപതി കാര്യാലയം തയ്യാറാക്കി നൽകുന്ന ലിസ്റ്റിൽ ഉൾപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുക.
Discussion about this post