ഡൽഹി നഗരവാസികൾ കോവിഡ് വൈറസിനൊത്ത് ജീവിക്കാൻ ശീലിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.ലോക്ഡൗൺ ഏറെക്കാലം നീട്ടിയതിനാൽ ഡൽഹിയുടെ സമ്പദ് വ്യവസ്ഥ ഉലഞ്ഞിരിക്കുന്നുവെന്നും, ഇനിയും അടച്ചുപൂട്ടൽ തുടർന്നാൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.ബിസിനസ് രംഗത്ത് വരുന്ന തകർച്ചയും തൊഴിലില്ലായ്മയും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നു, ഇതെല്ലാം സഹിച്ച് ഇനി പിടിച്ചു നിൽക്കാൻ ഡൽഹി സർക്കാരിനു സാധിക്കില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു.
കോവിഡ് വൈറസ് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും വൈറസിനൊത്തു ജീവിക്കാൻ ഡൽഹിയിലെ ജനങ്ങൾ ശീലിക്കേണ്ടിയിരിക്കുന്നു എന്ന് സിസോദിയ വ്യക്തമാക്കി. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, സർക്കാരിന്റെ വരുമാന സ്രോതസ്സുകൾ എന്നിവയെല്ലാം അടഞ്ഞു കിടക്കുകയാണ്.ലോകം ആദ്യമായാണ് ഇത്തരമൊരു അവസ്ഥ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണിന്റെ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു ഡൽഹി ഉപമുഖ്യമന്ത്രി.
Discussion about this post