തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട ഉത്തരവ് പുതുക്കി സംസ്ഥാന സര്‍ക്കാര്‍. പരിശോധന നടത്താതെ എത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയണം.
പുറപ്പെടുന്ന സ്ഥലത്ത് കൊറോണ പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കൊറോണ നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. കേന്ദ്രത്തില്‍ നിന്നും ആശയ വ്യക്തത വരുത്തിയശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയത്.
തിരിച്ചെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി പുറത്തിറങ്ങിയ ഉത്തരവില്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റൈന് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ചീഫ് സെക്രട്ടറി മാധ്യമങ്ങളെ കണ്ടപ്പോള്‍ ഏഴ് ദിവസം ഹോം ക്വാറന്റൈന് ആണെന്ന് പറഞ്ഞു. ഇതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്.
Discussion about this post