തിരുവനന്തപുരം: കൊറോണ എന്ന മഹാമാരിക്കെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദന് രംഗത്ത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യഥാര്‍ത്ഥ ഹീറോകളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചുവെന്ന് ഉണ്ണി മുകന്ദന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കൊറോണയ്ക്കെതിരെ പോരാടുന്ന ഓരോരുത്തര്‍ക്കും ഉണ്ണു മുകുന്ദന് നന്ദി അറിയിച്ചു. ഉണ്ണി മുകുന്ദന് പുറമെ ആരാധകരും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തി.
ഓണ്‍ലൈനിലൂടെ ആരോഗ്യ പ്രവര്‍ത്തകരുമായി സംസാരിക്കുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്ത ഉണ്ണി മകുന്ദന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടുപാടുകയും ചെയ്തു. കൊറോണയ്ക്കെതിരെ പോരാടാന്‍ എല്ലാവര്ക്കും കരുത്തുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
https://www.facebook.com/IamUnniMukundan/videos/163140475136453/
Discussion about this post