വാഷിംഗ്ടണ്‍: യുഎസ്- ക്യൂബ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ലോസ് എയ്ഞ്ചല്‍സില്‍ നിന്നും ഹവാനയിലേക്കു പ്രതിവാര ചാര്‍ട്ടേഡ് വിമാന സര്‍വീസ് തുടങ്ങുവാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ഈ വര്‍ഷം അവസാനം മുതലാകും പുതിയ സര്‍വീസ് തുടങ്ങുക.
ഫ്‌ളോറിഡയില്‍ നിന്നും 1991 മുതല്‍ ക്യൂബയിലേക്കു വിമാന സര്‍വീസ് അമേരിക്കന്‍ എയര്‍ലൈന്‍സ് നടത്തുന്നുണ്ട്. എന്നാല്‍ കരീബിയന്‍ ദ്വീപ സമുഹങ്ങളെ കൂടി ലക്ഷ്യമിട്ടു നടത്തുന്ന പുതിയ സര്‍വീസിനാകും ഇനിമുതല്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുകയെന്നു കരുതപ്പെടുന്നു.
ക്യൂബയിലേക്കുള്ള വിമാന സര്‍വീസുകളുടെ ടിക്കറ്റുകള്‍ പ്രത്യേക ഏജന്‍സി വഴി മാത്രമേ വിമാന കമ്പനികള്‍ക്കു വില്‍ക്കാന്‍ കഴിയു. കര്‍ശന നിയന്ത്രണമുള്ളതിനാലാണ് ഇത്തരത്തില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. യുഎസ്-ക്യൂബ ബന്ധം ശക്തിപ്പെടുന്ന മുറയ്ക്കു വിമാനകമ്പനികള്‍ക്കു തന്നെ നേരിട്ടു ടിക്കറ്റ് വില്‍ക്കുവാനുള്ള അവസരം കൈവരുമെന്നാണു സൂചന.
Discussion about this post