വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ നീ വിവരമറിയുമെന്ന് കോൺഗ്രസ് നേതാവ് എം ലിജുവിനോട് പി.വി അൻവർ എംഎൽഎ. ചാനൽ ചർച്ചയിൽ, ലിജുവിന്റെ പരാമർശത്തെ തുടർന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.
സർക്കാരിന്റെ ഔദാര്യത്തിൽ പതിനൊന്നു ലക്ഷത്തിൽ പരം പ്രവാസികൾ കേരളത്തിൽ കഴിയുന്നുണ്ടെന്ന് പി.വി അൻവർ പറഞ്ഞതായി ലിജു ആരോപിച്ചിരുന്നു.ഇതിനെ തുടർന്നാണ് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജുവിന് മറുപടിയുമായി രംഗത്തെത്തിയത്.വളരെ രൂക്ഷമായ ഭാഷയിലായിരുന്നു മറുപടി.പല്ലുകൊണ്ട് ഡാം കെട്ടിയില്ലെങ്കിലും അത്യാവശ്യം നട്ടെല്ല് ബാക്കിയുണ്ട്. എം ലിജുവല്ല, ഏതു ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും പറയരുത്.ക്ലാസെടുക്കാൻ വരും മുമ്പ് മാന്യമായി സംസാരിക്കാൻ പഠിക്കണം.അല്ലാതെ, വായിൽ തോന്നിയത് പാടിയാൽ പല്ലിന്റെ എണ്ണം കുറയുമെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Discussion about this post