ടെഹ്‌റാൻ : ഇറാൻ നാവികസേനയിലെ യുദ്ധക്കപ്പൽ, ഇറാന്റെ തന്നെ മിസൈൽ പതിച്ച് തകർന്നു.നാവിക സേനയുടെ പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ കപ്പലിലുണ്ടായിരുന്ന നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ.40 പേരായിരുന്നു തകർന്ന യുദ്ധക്കപ്പലിൽ ഉണ്ടായിരുന്നത്.ഇതിലെ 23 പേരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം.അതേ സമയം, കപ്പലിലുണ്ടായിരുന്ന 40 പേരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
ജാമറൻ എന്ന നാവികസേനയുടെ കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തത്. ഹോർമൂസ് കടലിടുക്കിനരികെ വെച്ചായിരുന്നു സംഭവം.ഇറാന്റെ മിസൈൽ ആക്രമണത്തിൽ ജനുവരിയിൽ ഉക്രൈന്റെ യാത്ര വിമാനവും തകർന്നിരുന്നു.ആ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് മരിച്ചത്.
Discussion about this post