ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് -ബിജെപി സഖ്യശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പ്രചരിപ്പിച്ച് ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ബിജെപി സഖ്യത്തിന് ചുക്കാന്‍ പിടിക്കുന്നത് അദാനിയാണ്. വിഴിഞ്ഞ പദ്ധതിയുടെ മറവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനുള്ള ചരടുവലി നടത്തുകയാണ് എന്നും കോടിയേരി അരോപിച്ചു.
ഇടതുപക്ഷമില്ലാത്ത ഇന്ത്യയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഇതിനായി വര്‍ഗീയ ചേരിതിരിവുനടത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post