കോവിഡ് പ്രതിസന്ധി കേരളത്തിലെ സാമ്പത്തിക വ്യവസ്ഥ പിടിച്ചെടുക്കുമെന്ന് പഠനറിപ്പോർട്ട്.ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വ്യാപാരം ആദ്യം കേരളത്തിന്റെ കടം കുത്തനെ ഉയർത്തുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ നടത്തിയ പഠനമനുസരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശമനുസരിച്ച് നടത്തിയ പഠനമാണിത്.
നിലവിൽ, കേരളത്തിന്റെ കടം 2,92,086.9 കോടി രൂപയാണ്.സാമ്പത്തിക മാന്ദ്യത്തോടെ ഇതു വർധിച്ച് 3,25,542.42 കോടി രൂപയാകുമെന്ന് റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.സർക്കാരിന്റെ വരുമാന മാർഗങ്ങൾ വർധിപ്പിക്കണമെന്നു നിർദേശിക്കുന്ന റിപ്പോർട്ട് അതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങളും വ്യക്തമാക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് ഫീസേർപ്പെടുത്തണം എന്നതാണ് ഇതിൽ പ്രധാനം.സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്നതു പോലെ പെൻഷൻ തുകയിൽ നിന്നും വിഹിതംപിടിച്ചെടുക്കണമെന്നും, സർക്കാർ സേവനങ്ങളുടെ നിരക്കിൽ 25 ശതമാനം വർധന വരുത്തണമെന്നും അടക്കം പടിപടിയായി പരിഹാരനിർദേശങ്ങൾ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post