ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അംഫൻ ചുഴലിക്കാറ്റ് അതിവേഗം ശക്തിപ്രാപിക്കുന്നു. ബുധനാഴ്ചയോടു കൂടി ചുഴലിക്കാറ്റ് ബംഗാൾ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വെളിപ്പെടുത്തി. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.
ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികൾ ആരുംതന്നെ കടലിൽ പോകരുതെന്നും കർശന മുന്നറിയിപ്പുണ്ട്.ബുധനാഴ്ച ഒറീസ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Discussion about this post