തിരുവനന്തപുരം: നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളും ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. ജില്ലയ്ക്കുള്ളില്‍ മാത്രം ബസ് സര്‍വീസ് തുടങ്ങാനാണ് തീരുമാനം. ബസ് ചാര്‍ജ് നിരക്ക് കൂട്ടിയേക്കുമെങ്കിലും ഇരട്ടിയാക്കില്ലെന്നാണ് തീരുമാനം. ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം നിലവി അംഗീകരിക്കില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.
ബസ് ഉടമകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയേക്കും. ഒരു ബസില്‍ 24 യാത്രക്കാരെ വരെ അനുവദിക്കും. ഓട്ടോറിക്ഷയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയേക്കും. ഒരാള്‍ക്ക് യാത്ര ചെയ്യാനാണ് അനുമതി. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധം. എന്നാല്‍ നടപടി ക്രമങ്ങളില്‍ ഇളവ് ഉണ്ടായേക്കും
മെയ് അവസാന വാരം നടത്താന്‍ നിശ്ചയിച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനം
സംസ്ഥാനത്ത് ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ബുധനാഴ്ച തുറക്കും. മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്‌റിജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.
ബാര്‍ബര്‍ ഷോപ്പുകളും ബുധനാഴ്ച തുറക്കും. മുടിവെട്ടാന്‍ മാത്രമാകും അനുമതി, ഫേഷ്യല്‍ അനുവദിക്കില്ല. ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കില്ല. ജില്ല, കോര്‍പറേഷന്‍, വാര്‍ഡ് തലത്തില്‍ കോവിഡ് സോണ്‍ തിരിക്കാന്‍ തീരുമാനം. രോഗികള്‍, ഇരട്ടിക്കുന്നതിന്റെ തോത്, മരണം എന്നിവയാകും മാനദണ്ഡം.
Discussion about this post