തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടി ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതിനെ തുടർന്ന് ദുരന്തനിവാരണ സേനയുടെ 10 ടീമുകളെ ഒഡീഷയിലേക്ക് അയച്ചിട്ടുണ്ട്.ഏഴ് ടീമുകൾ പശ്ചിമബംഗാളിലും പുറപ്പെട്ടിട്ടുണ്ട്.
.ചുഴലിക്കാറ്റ് മണിക്കൂറിൽ 185 കിലോമീറ്റർ വേഗത കൈവരിച്ച് പശ്ചിമ ബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരത്തോട് അടുക്കാനാണ് സാധ്യത. ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 4 മണിക്ക് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര അമിത് ഷായും ദേശിയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ഉംപുൻ ചുഴലിക്കാറ്റ് മാരക ശേഷിയുള്ള അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് മുൻപേ അറിയിച്ചിരുന്നു.പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇപ്പോൾ ഉംപുൻ ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നത്.ചുഴലിക്കാറ്റ് ഏറ്റവും മാരകമായി ബാധിക്കാൻ പോകുന്നത് ഒഡീഷയെ ആയിരിക്കും.ഒഡീഷയിലെ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ സംസ്ഥാന സർക്കാർ നടത്തി വരികയാണ്.ഓഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതയും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post