വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാർക്ക് മിഠായിപ്പെട്ടികളും ആശംസാകാർഡുകളും നൽകിയ പത്തു വയസ്സുകാരിയായ ഇന്ത്യൻ വംശജയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ആദരം. ഹനോവർ ഹിൽസ് എലമെന്ററി സ്കൂളിലെ നാലാം ഗ്രേഡ് വിദ്യാർത്ഥിനിയാണ് സ്കൂൾ സ്കൗട്ട് അംഗം കൂടിയായ ശ്രവ്യ അന്നപ്പറെഡ്ഡി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഭാര്യ മെലാനിയയും ശ്രവ്യയെയും ആദരിച്ചത്. ആന്ധ്ര സ്വദേശികളാണ് ശ്രവ്യയുടെ മാതാപിതാക്കൾ.
ശ്രവ്യയ്ക്കൊപ്പം സ്കൂൾ സ്കൗട്ട് അംഗങ്ങളായ മറ്റ് കുട്ടികളെയും അമേരിക്കൻ പ്രസിഡന്റ് ആദരിച്ചു. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും അഗ്നിരക്ഷാ സേനാംഗങ്ങൾക്കുമായി 100 പെട്ടി മിഠായികളാണ് ഇവർ സമ്മാനിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് ഇവർ ഇരുന്നോറോളം ആശംസാകാർഡുകളും തയ്യാറാക്കി.
അതേസമയം അമേരിക്കയിൽ കൊറോണ വൈറസ് ബാധ വ്യാപിക്കുകയാണ്. ഇതുവരെ 1.4 ദശലക്ഷം പേരെ ബാധിച്ച രോഗം 89,562 പേരുടെ ജീവനെടുത്തു.













Discussion about this post