ലോക്ഡൗൺ നീട്ടിയതോടെ ബാർബർ ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പുറത്തുവിട്ടു.എസി സംവിധാനം ഒഴിവാക്കി മുടിവെട്ട് കടകൾ പ്രവർത്തിക്കാൻ അനുവദിക്കും. ബാർബർ ഷോപ്പിൽ ഒരു സമയം രണ്ടു പേർ മാത്രമേ കസ്റ്റമർമാരായി ഉണ്ടാകാൻ പാടുള്ളൂ.
ഒരു ടവൽ തന്നെ പലർക്കായി ഉപയോഗിക്കാൻ പാടില്ല.മുടി വെട്ടാൻ വരുന്ന കസ്റ്റമർ തന്നെ ടവൽ കൊണ്ടു വരുന്നതായിരിക്കും അഭികാമ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഫോണിൽ സമയം മുൻകൂട്ടിബുക്ക് ചെയ്ത് പോയാൽ വളരെ നന്നായിരിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ മുപ്പത്തിയൊന്നാം തീയതി വരെയാണ് ലോക്ഡൗൺ തിയതി നീട്ടിയത്. ഷോപ്പിംഗ് മാളുകളിലെ കടകളിൽ പകുതിയ്ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.ഏതു ദിവസം വേണം തുറന്നു പ്രവർത്തിക്കാനെന്ന് കടക്കാർ പരസ്പരം ആലോചിച്ച് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.













Discussion about this post