തിരുവനന്തപുരം: ഓൺലൈൻ മദ്യവില്പനയ്ക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പിന് പേരിട്ടു. ബെവ്ക്യൂ (bev Q) എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്റെ ട്രയൽ റൺ നാളെ ആരംഭിക്കും. രണ്ടു ദിവസത്തെ ട്രയൽ റണ്ണിന് ശേഷം ശനിയാഴ്ച മുതൽ മദ്യശാലകൾ തുറക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.
അതേസമയം ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. അതുകൊണ്ടാണ് ആപ്പിന്റെ പേര് നേരത്തേ പരസ്യപ്പെടുത്തിയത്. എറണാകുളം ആസ്ഥാനമായ കമ്പനിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിൾ സുരക്ഷാ ക്ലിയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ ഇന്ന് ഉച്ചയോടെ തന്നെ പൂര്‍ത്തിയാക്കി ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായി തുടങ്ങുമെന്നാണ് വിവരം.
Discussion about this post