ഡല്‍ഹി: ഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മുതിര്‍ന്ന ഡോക്ടര്‍ കൊറോണ രോഗബാധ മൂലം മരണമടഞ്ഞു. 78 കാരനായ ഡോ. ജിതേന്ദ്ര നാദ് പാണ്ഡെയാണ് മരിച്ചത്.
എയിംസില്‍ ശ്വാസകോശ രോഗ വിദഗ്ദ വിഭാഗത്തിന്റെ തലവനും ഡയറക്ടറുമായിരുന്ന ഇദ്ദേഹം ആഴ്ചകള്‍ക്ക് മുമ്പ് കൊറോണ ബാധയുള്ള രോഗികളെ ചികിത്സിച്ചിരുന്നു.
ഡല്‍ഹിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരില്‍ ഒരാളായി ഡോ. സംഗീതാ റെഡ്ഡി, ഡോക്ടറുടെ മരണം കൊറോണ രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം എയിംസിലെ കാന്റീന് ജീവനക്കാരില്‍ ഒരാള്‍ കൊറോണ രോഗം ബാധിച്ച് മരിച്ചിരുന്നു. അടുത്തിടെ ഡല്‍ഹിയിലെ ഡോക്ടര്‍മാരും നഴ്സുമാരുമടക്കം നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വന്നതായി സ്ഥിരീകരിച്ചിരുന്നു.
Discussion about this post