നാലുവർഷത്തെ ധൂർത്തും അഴിമതിയും ഭരണപരാജയം മറച്ചുവെച്ച് കോവിഡ് മഹാമാരി മറയാക്കി പിടിച്ചു കയറി രക്ഷപ്പെടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോവിഡ് പ്രതിരോധത്തിൽ എടുത്തു കാണിക്കുന്ന കേരളത്തിന്റെ നേട്ടം, ബദ്ധശ്രദ്ധരായ ജനങ്ങളുടെയും മികച്ച ആരോഗ്യ സംവിധാനത്തിന്റെയും നേട്ടമാണ്.ഉയർന്ന സാക്ഷരതയുള്ള ജനങ്ങളും ശുചിത്വ ബോധവും ചേർന്ന് രൂപം കൊടുക്കുന്ന കേരള മോഡൽ, തങ്ങളുടെ മാത്രം നേട്ടമാണെന്ന തരത്തിൽ അന്തർദേശീയ തലത്തിൽ നിറംപിടിപ്പിച്ച പ്രചരണം നടത്തിയാൽ ജനങ്ങളുടെ കണ്ണു കെട്ടാനാവില്ലെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.കോവിഡ് പ്രതിരോധത്തിൽ സർക്കാരിനോട് ഒപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുന്നുണ്ട് പ്രതിപക്ഷം.പക്ഷെ, ഇതിനിടയിലും ഹീനമായ രാഷ്ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരുമെന്നും ചെന്നിത്തല പറഞ്ഞു
Discussion about this post