ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ലാവ്ലിൻ ഇടനിലക്കാരൻ ദിലീപ് രാഹുലന്റെ കമ്പനിയായ പസഫിക് കൺട്രോൾ സിസ്റ്റംസിലെ സി എഫ് ഒ ആയിരുന്ന ശ്രീനിവാസൻ നരസിംഹൻ. ദിലീപ് രാഹുലനും പിണറായി വിജയനും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ മകന് ലണ്ടനില്‍ എല്ലാ സൗകര്യങ്ങളും നല്‍കിയത് ദിലീപ് രാഹുലനാണെന്നും ഇതിന് വ്യക്തമായ തെളിവ് ഉണ്ടെന്നും ശ്രീനിവാസൻ നരസിംഹൻ വെളുപ്പെടുത്തി.
പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്നും 760 കോടിയോളം രൂപ കാണാതായ കേസിൽ താൻ പിടിയിലായിട്ടില്ലെന്നും ശ്രീനിവാസൻ നരസിംഹൻ വെളിപ്പെടുത്തി. വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമങ്ങളുണ്ട്. മുൻപ് ഈ ആവശ്യം ഉന്നയിച്ച് ദിലീപ് രാഹുലൻ ഷാർജ കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രി ജി കാർത്തികേയന്റെ മകൻ പസഫിക് കൺട്രോൾ സിസ്റ്റംസിൽ ജീവനക്കാരനായിരുന്നുവെന്നും ശ്രീനിവാസൻ നരസിംഹൻ വ്യക്തമാക്കി.
Discussion about this post