മുംബൈ: മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊലപാതകങ്ങൾ തുടരുന്നു. നാൻഡെഡ് ജില്ലയിലാണ് രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബാലബ്രഹ്മചാരി ശിവാചാര്യയുടെ ശിഷ്യനെയും മരിച്ച നിലയിൽ കണ്ടെത്തി. ആശ്രമത്തിന് പുറത്തു നിന്നാണ് ഭഗവാൻ ഷിൻഡെയുടെ മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ ഏതാണ്ട് മൂന്നരയോടു കൂടിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്. ആശ്രമത്തിൽ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷണം പോയതായി കണ്ടെത്തിയിരുന്നു. ആശ്രമ പരിസരത്ത് നിന്നും അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് ഓടിയെത്തിയ അന്തേവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
കർണ്ണാടകയിൽ നിന്നും വന്ന് ആശ്രമം സ്ഥാപിച്ച സന്യാസിയാണ് കൊല്ലപ്പെട്ട ബാലബ്രഹ്മചാരി ശിവാചാര്യ. മഹാരാഷ്ട്രയിലെ പാൽഘറിൽ ഒരു മാസം മുൻപ് സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അരങ്ങേറിയ ഈ കൊലപാതകങ്ങളിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു.
Discussion about this post