പാലക്കാട്: അട്ടപ്പാടിയിൽ ചികിത്സയും ഭക്ഷണവും കിട്ടാതെ ആദിവാസി യുവാവിന് ദാരുണാന്ത്യം. പുതൂർ പഞ്ചായത്തിലെ പാലൂർ ഊരിലെ മുരുകനാണ് മെയ് 21ന് മരിച്ചത്. മുരുകന് ഒരു കാലില്ല. വിശപ്പടക്കാൻ ഭക്ഷണമോ മരുന്നോ തനിക്ക് ലഭിക്കുന്നില്ലെന്ന് മുരുകൻ ദയനീയമായി അപേക്ഷിക്കുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു.
അയൽക്കാരനായ സുനിൽ എന്നയാളാണ് മുരുകന് ഭക്ഷണം നൽകിയിരുന്നത്. എന്നാൽ സുനിലിന്റെ അമ്മ സുഖമില്ലാതെ ആശുപത്രിയിൽ ആയതോടെ മുരുകൻ മുഴുപ്പട്ടിണിയിൽ ആകുകയായിരുന്നു.
മുരുകന് വികലാംഗ പെൻഷൻ ശരിയാക്കി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ തുക മുരുകന് ലഭിച്ചിരുന്നോ എന്നത് വ്യക്തമല്ല. പോസ്റ്റ്മോർട്ടം ചെയ്യാതെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചതിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്.
Discussion about this post