കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാൻ ആവശ്യത്തിന് ശ്രമിക് ട്രെയിനുകൾ വിട്ടു നൽകിയിട്ടില്ലെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി റെയിൽവേ മന്ത്രാലയം.മാധ്യമങ്ങളുമായി നടന്ന വീഡിയോ കോൺഫറൻസിൽ, 80 തീവണ്ടികൾ ആവശ്യപ്പെട്ടുവെങ്കിലും, റെയിൽവേ 40 തീവണ്ടികൾ മാത്രമേ നൽകിയുള്ളൂ എന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.
മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യപ്രകാരം ഇതുവരെ 520 ട്രെയിനുകൾ സർവീസ് നടത്തിയതിന് രേഖകളുണ്ടെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.ആവശ്യമായ മുൻകരുതലുകൾ ഇല്ലാതെയാണ് മഹാരാഷ്ട്ര സർക്കാർ ഇതു കൈകാര്യം ചെയ്യുന്നതെന്നും റെയിൽവേ മന്ത്രാലയം തുറന്നടിച്ചു.ഞായറാഴ്ച അനുവദനീയമായ സമയത്തിലും രണ്ട് മണിക്കൂറിലധികം വൈകിയാണ് യാത്രക്കാരുടെ ലിസ്റ്റ് പോലും സർക്കാർ റെയിൽവേയ്ക്കു കൈമാറിയതെന്നും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
Discussion about this post