തിരുവനന്തപുരം : എംഎൽഎ ഡികെ മുരളിയേയും സുരാജ് വെഞ്ഞാറമൂടിനെയും ക്വാറന്റൈനിലാക്കി.വെഞ്ഞാറമൂടിൽ വെച്ച് സിഐക്കൊപ്പം ഇരുവരും വേദി പങ്കിട്ടിരുന്നു.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സിഐയുമായി അടുത്ത് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടത്.
മദ്യപിച്ചു വാഹനം ഓടിച്ചതിനും,മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.മെയ് 22 ന് ഇവരെ റിമാന്റിലാക്കിയിരുന്നു.അതുവരെ മൂന്ന് പേരും തിരുവനന്തപുരത്തെ സ്‌പെഷൽ സബ്ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലേക്ക് കൊണ്ടുപോകും മുമ്പേ നടത്തിയ പരിശോധനയിലാണ് കൂട്ടത്തിലെ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചത്.ഇതേ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്‌ത വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ 34 പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സ്പെഷ്യൽ സബ്ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയിൽ ഉദ്യോഗസ്ഥരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
Discussion about this post