കാസർഗോഡ് : ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കാസർഗോഡിൽ ഈദ്ഗാഹ്. കാസർഗോഡ് നടന്ന ഈദ്ഗാഹിൽ അമ്പതിലധികം പേരാണ് പങ്കെടുത്തത്.സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെ നടന്ന പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഒരു സ്വകാര്യ വ്യക്തിയാണ് മൗലാനയെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്.സംഭവത്തിൽ പരിപാടി നടത്തിയ ബേക്കൽ കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനെതിരെയും കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേർക്കെതിരെയുമാണ് പോലീസ് കേസ് എടുത്തത്.
Discussion about this post