അഞ്ചലിൽ, കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെയും ഭർതൃമാതാവിനെയും കാണാനില്ല.പോലീസുകാർ സൂരജിന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെയും ഭർത്താവിന്റെ അമ്മയെയും കണ്ടെത്താൻ സാധിച്ചില്ല.തിങ്കളാഴ്ച വൈകിട്ടോടെ കുഞ്ഞിനെ ഉത്തരയുടെ കുടുംബത്തിന് കൈമാറണമെന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് നടപ്പിലാക്കാൻ എത്തിയതായിരുന്നു പോലീസുകാർ.
ഇന്ന് രാവിലെ 10 മണിക്ക് അഞ്ചൽ സ്റ്റേഷനിൽ കുട്ടിയെ എത്തിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.കുട്ടിയെ സൂരജിനെ അമ്മ ബന്ധുവീട്ടിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്ന് ഉത്രയുടെ കുടുംബം ആരോപിക്കുന്നുണ്ട്.കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.
Discussion about this post