മഹാരാഷ്ട്രയിലുണ്ടായ വെട്ടുകിളികളുടെ ആക്രമണത്തെ തുടർന്ന് മഥുരയിലും ഡൽഹിയിലും ജാഗ്രതാ നിർദേശം.ഇന്ത്യയിലെ കൂടുതൽ ഭാഗങ്ങളിലേക്ക് വെട്ടുകിളികളുടെ ശല്യം ഇപ്പോൾ വ്യാപിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലെ 4 ഗ്രാമങ്ങളിൽ വെട്ടുകിളികളുടെ ആക്രമണം രൂക്ഷമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.എല്ലാ തരത്തിലുമുള്ള വിളകളുടെ കൃഷി തിന്ന് നശിപ്പിക്കുകയാണ് വെട്ടുകിളികൾ ചെയ്യുന്നത്.
ഇതേ തുടർന്ന് മഹാരാഷ്ട്രയിലെ കൃഷിമേഖലയിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിളകളിൽ രാസവസ്തുക്കൾ തളിച്ചു തുടങ്ങിയിട്ടുണ്ട്.വെട്ടുകിളികളിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാസവസ്തുക്കൾ തളിക്കുന്നത്.വെട്ടുകിളികൾ രാത്രി സഞ്ചരിക്കാറില്ലെന്നും, പകൽ സമയങ്ങളിൽ കാറ്റിന്റെ ദിശയിൽ സഞ്ചരിച്ച് എത്തുന്നയിടങ്ങളിലെ വിളകൾ തിന്നു നശിപ്പിക്കുകയാണെന്നും കൃഷിവകുപ്പിന്റെ ജോയിന്റ് ഡയറക്ടറായ രവീന്ദ്ര ഭോസ്‌ലെ മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
Discussion about this post