അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം.പ്രദേശങ്ങളിൽ മഴ കനക്കുമെന്നുള്ള നിഗമനത്തെ തുടർന്നാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
മലയോര പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിട്ടുണ്ട്.ഇതേത്തുടർന്ന്, തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അരുവിക്കര ഡാമിന്റെ ഷട്ടർ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയർത്തുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.നിലവിൽ, അഞ്ച് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ഇപ്പോൾ ഡാമിലുള്ള ജലനിരപ്പ് 46.85 മീറ്ററാണ്.
Discussion about this post