കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കോവിഡ് മഹാമാരിയിൽ സേവനത്തിനിറങ്ങിയത് 38,000 ഡോക്ടർമാർ.ഇവരിൽ സ്വകാര്യ,സർക്കാർ മേഖലകളിലുള്ളവർ മുതൽ സായുധസേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ വരെയുണ്ട്.
മാർച്ച് 25നാണ് മഹാമാരിയുടെ ഗൗരവം തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ തൊഴിലിൽ നിന്നും വിരമിച്ച ഡോക്ടർമാരോട് അടക്കം രാജ്യത്തിനുവേണ്ടി സേവനം ചെയ്യാൻ അഭ്യർത്ഥിച്ചത്.ഇതു പരിഗണിച്ച് 38,162 ഡോക്ടർമാരാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലുമായി അടിയന്തര സേവനമനുഷ്ഠിക്കുന്നതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഡോക്ടർമാർ എല്ലാവരുടെയും പേരടങ്ങിയ പട്ടിക, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും, ദേശീയ ദുരന്തനിവാരണ സമിതിക്കും നീതി ആയോഗാണ് അയച്ചു കൊടുത്തത്.
Discussion about this post