ആലപ്പുഴ : സംസ്ഥാനത്ത് ഒൻപതാമത്തെ കോവിഡ് മരണം നടന്നുവെന്ന് അധികൃതർ. നിരീക്ഷണത്തിലിരിക്കേ മരണമടഞ്ഞ പാണ്ടനാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്.ആലപ്പുഴ പാണ്ടനാട് തെക്കേപ്ലാശേരിൽ ജോസ് ജോയിയാണ് മരിച്ചത്.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഇയാളുടെ മരണം. യുഎഇയിൽ ജോലി ചെയ്തിരുന്ന ജോസ് ജോയുടെ പരിശോധനാ ഫലമാണ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.മെയ് 29ന് തിരിച്ചെത്തിയ ജോസ് ജോയ്, ആലപ്പുഴ ജില്ലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.
Discussion about this post