തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ഒഴികെ മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രണ്ട് അണക്കെട്ടുകൾ തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്‍റീമീറ്റര്‍ വീതമാണ് ഉയർത്തുക. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നതും വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് തീരുമാനം. പെരിയാറിന്‍റെയും മുതിരപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post