കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും.ടോം ജോസ് വിരമിച്ച ഒഴിവിലാണ് മേത്ത നിയമിതനാകുന്നത്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറി ആക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടത്.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മേത്ത കേരള സംസ്ഥാനത്തിലെ 46 മത് ചീഫ് സെക്രട്ടറിയാണ്.രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം 1986 ബാച്ച് ഐഎഎസ് കാരനാണ്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരവകുപ്പിലെ പോസ്റ്റിലേക്ക് ടി.കെ ജോസ് നിയമിതനായി.
Discussion about this post