തിരുവനന്തപുരം : കേരളത്തിൽ മദ്യം ലഭ്യമാക്കാൻ സർക്കാർ കാണിച്ച തിടുക്കം ആരാധനാലയങ്ങൾ തുറക്കുന്നതിൽ കാണിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. പ്രാർത്ഥന കൊണ്ട് സമാധാനം വേണ്ട മദ്യം കൊണ്ടുള്ള മനസ്സമാധാനം മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് കെ മുരളീധരന് എംപി ആരോപിച്ചു. ആരാധനാലയങ്ങളും പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തുറന്നേ മതിയാകൂവെന്ന് കെ.മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി രാഷ്ട്രീയ വിവേചനമാണ് കാണിക്കുന്നതെന്നും എന്തുചെയ്താലും ഭരണപക്ഷത്തുള്ളവർക്കെതിരെ കേസെടുക്കാതെ പ്രതിപക്ഷ നേതാക്കൾക്കെതിരെ പോലീസ് തെരഞ്ഞു പിടിച്ച് കേസെടുക്കുകയാണെന്നും എംപി വ്യക്തമാക്കി.സർക്കാർ ജനങ്ങൾക്ക് സൗകര്യം ഒരുക്കി കൊടുക്കേണ്ടതിനു പകരം ഉള്ള സൗകര്യങ്ങൾ കൂടി റദ്ദാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രോഗബാധിതരുടെയെണ്ണം വർദ്ധിക്കുന്നത് ഫലപ്രദമായ ചികിത്സ നല്കാത്തതിനാൽ ആണെന്ന് കെ മുരളീധരൻ എംപി ചൂണ്ടിക്കാട്ടി.
Discussion about this post