കെഎസ്ആർടിസിയുടെ അന്തർ ജില്ലാ ബസുകൾ ഇന്നു മുതൽ സർവീസ് ആരംഭിക്കും.ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇളവ് വരുത്തിയതോടെയാണ് അന്യജില്ലാ സർവീസുകൾ ആരംഭിക്കുന്നത്.രാവിലെ 5 മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് ബസുകൾ സർവീസ് നടത്തുക.
രാത്രി ഒമ്പതോടെ ഡിപ്പോയിൽ തിരിച്ചെത്തുന്ന വിധത്തിലായിരിക്കും സർവീസ് സമയ ക്രമീകരണങ്ങൾ.എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.കോവിഡ് കാലത്ത് കൂട്ടിയ നിരക്കുകൾ പിൻവലിച്ച് സാധാരണനിലയിൽ ആക്കിയിട്ടുണ്ട്.










