കോട്ടയം : കോളേജ് അധികൃതർ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുകയാണെന്ന് ആരോപിച്ച് കോട്ടയത്ത് മരിച്ച അഞ്ജുവിന്റെ പിതാവ്.ഹാൾടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്നും കോളേജ് അധികൃതരുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെയാണ് അഞ്ജു ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ പിതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഹാൾടിക്കറ്റ് കോളേജ് അധികൃതർ കാണിച്ചില്ലെന്നാണ് അഞ്ജുവിന്റെ പിതാവ് ആരോപിക്കുന്നത്.
അതേസമയം, അഞ്ജു കോപ്പിയടിച്ചെന്ന നിലപാടിൽ തന്നെയാണ് ബി.വി.എം ഹോളിക്രോസ്സ് കോളേജ് അധികൃതർ ഇപ്പോഴുമുള്ളത്.ക്ലാസിലെ ഇൻവിജിലേറ്ററായ അധ്യാപകൻ ഹാൾടിക്കറ്റിന്റെ പിന്നിൽ അഞ്ജു അന്നത്തെ ഉത്തരം എഴുതി വെച്ചത് കണ്ടെത്തുകയും പരീക്ഷയ്ക്ക് ശേഷം പ്രിൻസിപ്പാൾ അച്ചനെ കാണാൻ ആവശ്യപ്പെടുകയുമായിരുന്നു.എന്നാൽ,പ്രിൻസിപ്പാൾ അച്ചനെ കാണാൻ നിക്കാതെ അഞ്ജു പരീക്ഷാ ഹാൾ വിട്ടു പോയിയെന്നാണ് കോളേജ് അധികൃതരുടെ വാദം.
Discussion about this post