അശോക്‌നഗര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് അണികളുടെയും നേതാക്കളുടെയും ഒഴുക്ക് തുടരുന്നു. മുന്‍ എംഎല്‍എ ഉള്‍പ്പടെ 250 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ എംഎല്‍എ ജജ്പാല്‍ സിങ്ങിനൊപ്പം 250 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭോപ്പാലിലെത്തി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആണ് അംഗത്വം നേടിയത്.
ചൊവ്വാഴ്ച രാവിലെ 250 കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍ മുന്‍ എംഎല്‍എയും ചേര്‍ന്ന് 3 ബസ്സുകളും കാറുകളും ഭോപ്പാലിലെത്തി, അവിടെ വൈകിട്ട് നടന്ന സമ്മേളനത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.
24 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതില്‍ നേതൃത്വം ആശങ്കയിലാണ്. അശോക് നഗറില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ജജ് പാല്‍ സിംഗ്. അശോക് നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് എന്നിരിക്കെ കോണ്‍ഗ്രസ് നേതൃത്വം ഏറെ കരുതലോടെയാണ് അണികളുടെ നീക്കങ്ങള്‍ വിലയിരുത്തുന്നത്.
ഇനിയും ചില പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് അവിടെ നിന്നും പുറത്ത് വരുന്ന സൂചനകള്‍. ജ്യോതിരാദിത്യ സിന്ധ്യം പാര്‍ട്ടി വിട്ടതിന് പിറകെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അടിത്തറ ഇളകുകയാണെന്ന ആശങ്ക ഹെക്കമാന്റിനും ഉണ്ട്.












Discussion about this post