കോവിഡ് -19 ന്റെ വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഭക്ഷ്യക്ഷാമത്തിലേക്കാണ് നയിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്.ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അവസ്ഥ കൂടുതൽ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
7.8 ബില്യൺ ആളുകൾക്ക് കഴിക്കാനുള്ളതിലുമധികം ഭക്ഷണം ലോകത്ത് ഉണ്ടായിരുന്നുവെന്നും എന്നാൽ, ഇപ്പോൾ 820 മില്യൺ ആളുകൾ പട്ടിണി കിടക്കുകയാണെന്നും അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.കോവിഡിന്റെ വ്യാപനമാണ് സ്ഥിതി ഇത്രയും മോശമാകാൻ കാരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.അതത് രാജ്യങ്ങളിലെ ജനങ്ങളെ സർക്കാരുകൾ ശ്രദ്ധിക്കണമെന്നും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.
Discussion about this post