കശ്മീരിലെ ഹിന്ദു സമുദായത്തില്‍ പെട്ട ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടതിന് പിറകെ ഹിന്ദുക്കള്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ട്. അന്ത്‌നാഗ് ജില്ലയിലെ സര്‍ പഞ്ചായ അജയ് പണ്ഡിറ്റയെ ചിലര്‍ വെടിവെച്ച് കൊലപ്പെടുത്തിയതാണ് പരിഭ്രാന്തിയ്ക്ക് ആക്കം കൂട്ടിയത്. മറ്റ് പഞ്ചായത്തംഗങ്ങള്‍ പരിഭ്രാന്തിയിലാണെന്നും അവര്‍ ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പലായനം ചെയ്ത് തുടങ്ങിയെന്നും ഇന്ത്യാ ടുഡേ പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദു വിഭാഗത്തില്‍ പെടുന്ന പഞ്ചായത്ത് അംഗങ്ങളും കോര്‍പ്പറേഷന്‍ അംഗങ്ങളും താഴ്‌വരയില്‍ നിന്ന് പലായനം ചെയ്ത് തുടങ്ങിയെന്ന് പുല്‍വാമ ജില്ലയിലെ സര്‍പഞ്ച് പറഞ്ഞു.
അജയ് പണ്ഡിറ്റ ഭാരതി ഞങ്ങളുടെ ധീരനായ ഒരു സഹപ്രവര്‍ത്തകയായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ഇപ്പോള്‍ ഞങ്ങള്‍ ഭയപ്പെടുന്നു. അതിനാല്‍ ഞങ്ങള്‍ താഴ്വര വിട്ട് ജമ്മുവിലേക്ക് വന്നത്,’ പുല്‍വാമ ഗ്രാമത്തിലെ സര്‍പഞ്ച് മനോജ് പണ്ഡിറ്റ് പറഞ്ഞു.
‘വ്യക്തിപരമായ ജോലികള്‍ക്കായി ഞാന്‍ ആഴ്ചകള്‍ക്ക് മുമ്പ് ജമ്മുവില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അജയ് പണ്ഡിറ്റയുടെ കൊലപാതകത്തിന് ശേഷം ഞാന്‍ താഴ്‌വരയിലേക്ക് മടങ്ങില്ല. ‘ ഒരു വനിതാ പഞ്ചായത്ത് അംഗം പറഞ്ഞു.
1989 നും 1992 നും ഇടയില്‍ 3.5 ലക്ഷത്തിലധികം കശ്മീരി പണ്ഡിറ്റുകള്‍ക്ക് വിഘടനവാദികളും ഇസ്ലാമിക തീവ്രവാദികളും താഴ്വരയില്‍ നിന്ന് പലായനം ചെയ്തിരുന്നു. ഇവരെ താഴ്വരയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും ആശങ്കപ്പെടുന്ന സാഹചര്യം ഉടലെടുത്തത്.
കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ നിലപാടാണ് സൈന്യം സ്വീകരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മുപ്പതിലധികം ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. ഭീകരതയ്‌ക്കെതിരെ കര്‍ശന നിലപാടാണ് കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്.ഇതും ഭീകരരെ ചൊടിപ്പിച്ചിട്ടുണ്ട്. സര്‍പഞ്ചിനെ വെടിവെച്ച് കൊന്നതിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post