ഡല്‍ഹി: നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപേക്ഷിക്കാവുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പട്ടികയും അവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ത്യന്‍ ബദല്‍ ഉത്പന്നങ്ങളും ഇതാ..കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആണ് അത്തരമൊരു പട്ടിക തയ്യാറാക്കി ചൈനിസ് ഉത്പന്ന ബഹിഷ്‌ക്കരണ ആഹ്വാനങ്ങള്‍ക്ക് ഉത്തേജനം പകരുന്നത്.ഇതിന്റെ ആദ്യ നടപടിയായി വളരെ പെട്ടന്ന് ഉപേക്ഷിക്കാന്‍ കഴിയുന്ന 3000 ഉത്പന്നങ്ങളുടെ പട്ടികയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പുറത്തിറക്കിയത്. ഇവയ്ക്ക് ബദലായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പട്ടികയും ഇതിനൊപ്പമുണ്ട്.
രാജ്യവ്യാപകമായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ബദലായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നം നമ്മുടെ അഭിമാനം എന്ന ക്യാംപയിന്റെ ഭാഗമായാണ് നടപടി. ചൈനയില്‍ നിന്നുളള ഒരു ലക്ഷം കോടി രൂപയുടെ ഇറക്കുമതി കുറക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യവസായ നേതാക്കന്മാരെ പങ്കെടുപ്പിച്ച് തലസ്ഥാനത്ത് നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് സിഎഐറ്റി പട്ടിക പുറത്ത് വിട്ട്ത.തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഘട്ടം ഘട്ടമായുളള പ്രവര്‍ത്തനത്തെ ക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളിലാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി രാജ്യത്ത് ഇത്രയധികമായതെന്നും സിഎഐറ്റി നിരീക്ഷിക്കുന്നു. പൂര്‍ണമായും ചൈനയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി ആദ്യഘട്ടത്തില്‍ തന്നെ പ്രാബല്യത്തില്‍ വരുത്താനാണ് പദ്ധതിയെന്നും സിഎഐറ്റി വ്യക്തമാക്കി. ട്രെയിനില്‍ ഉപയോഗിക്കാനുള്ള ഗ്ലാസുകളും തദ്ദേശീയമായി നിര്‍മ്മിച്ച മാസ്‌കുകളും സിഎഐറ്റി പുറത്തിറക്കി. 2020 ഡിസംബറോടെ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ വിതരണം ചെയ്യാനുള്ള 5 കോടി ഗ്ലാസ് നിര്‍മ്മിക്കാനാവുമെന്നാണ് സിഎഐറ്റി വിശദമാക്കുന്നത്.












Discussion about this post