ബെംഗളൂരു :സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 24 കാരനായ ധനഞ്ജയ് എന്ന യുവാവാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം കീടനാശിനി കുടിച്ചത്.
ശനിയാഴ്ച വൈകുന്നേരം തുമകുരു ജില്ലയിലെ കോരട്ടഗെരെ താലൂക്കിലാണ് സംഭവം. ജോലിക്ക് പോകാത്തതിന് ധനഞ്ജയിനെ അമ്മയെ ശാസിച്ചിരുന്നു.ഇതിനു ശേഷം ധനഞ്ജയ് ഒരു കുപ്പി കീടനാശിനി വാങ്ങി ഒരു ചെറിയ വീഡിയോ റെക്കോര്‍ഡുചെയ്തു, ‘എനിക്ക് മരണത്തെ ഇഷ്ടമാണെന്നും ആത്മഹത്യചെയ്യുകയുമാണെന്നാണ് വീഡിയോയില്‍ പറയുന്നത്. നേരത്തെ ഇയാള്‍ ബൈക്ക് മരത്തില്‍ ഇടിച്ചുകയറ്റി മരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ഇത്തരം പ്രവൃത്തികളിലൂടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് ധനഞ്ജയിയുടെ കുടുംബവും അയല്‍വാസികളും ഉപദേശിച്ചിരുന്നു. എന്നാല്‍ എല്ലാ ഉപദേസങ്ങളെയും അവഗണിച്ച് ധനഞ്ജയ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വാടകയ്ക്ക് ഓാട്ടോറിക്ഷ ഓടിച്ചിരുന്ന ഇയാള്‍ നാലുമാസം മുമ്പാണ് വിവാഹിതനായത്.ആത്മഹത്യ ഭീഷണിമുഴക്കി അമ്മയെ ഭയപ്പെടുത്താന്‍ ആഗ്രഹിച്ചാണ് കീടനാശിനി എടുത്ത് കഴിച്ചത്. കീടനാശിനി കുടിച്ചെങ്കിലും മരിക്കുമെന്ന് കരുതിയില്ല. പിന്നീട് പരിഭ്രാന്തിയിലായ അദ്ദേഹം സുഹൃത്തിനെ വിളിച്ച് ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.












Discussion about this post