ഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിതിന് ശേഷം ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളും ലോകത്ത് നടന്നിട്ടുണ്ട്. വൈറസിന്റെ വ്യാപനം, ലക്ഷണങ്ങള്‍, സ്വഭാവ സവിശേഷതകള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആണ് ഇതിനോടകം പുറത്തുവന്നത്. വൈറസിനെക്കുറിച്ച് കൂടുതലറിയാന്‍ വിവിധ പഠനങ്ങള്‍ ഇനിയും നടന്നുവരികയാണ്.
ചില പ്രത്യേക തരം രക്തഗ്രൂപ്പുകാര്‍ക്ക് കൊറോണ വൈറസിനെ നേരിടാന്‍ കൂടുതല്‍ പ്രതിരോധ ശേഷിയുണ്ടാകുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.അടുത്തിടെ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നു. ’23 and Me ‘ എന്ന ജനിതക പരിശോധന കമ്പനിക്ക് ശാസ്ത്രജ്ഞരെ സഹായിക്കുന്നതിന് ടെസ്റ്റിംഗ് സേവന ദാതാക്കളെ ലഭിച്ചു,.അതിനാല്‍ അണുബാധയുടെ തീവ്രതയില്‍ ജനിതകത്തിന് എങ്ങനെ പങ്കുണ്ടെന്ന് അവര്‍ക്ക് കണ്ടെത്താനായി. പഠനത്തില്‍ പങ്കെടുത്ത 750,000 ത്തിലധികം പേരുടെ ഫലങ്ങള്‍ കമ്പനി വെളിപ്പെടുത്തി. എബി,ഒ രക്ത ഗ്രൂപ്പിലുള്ളവര്‍ അണുബാധയെ പ്രതിരോധിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്.
വൈറസ് വ്യാപനത്തില്‍ ഒരു വ്യക്തിയുടെ രക്തഗ്രൂപ്പ് ഏറെ പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കുന്നു.മുമ്പ്, ചൈനയില്‍ നിന്ന് മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ടൈപ്പ് ഓ ബ്ലഡ് ഗ്രൂപ്പുള്ളവര്‍ക്ക് കൊറോണ വൈറസിനെതിരെ കൂടുതല്‍ പ്രതിരോധമുണ്ടാകാമെന്നും ടൈപ്പ് എ ബ്ലഡ് ഗ്രൂപ്പുള്ളവര്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്നും ആണ് കണ്ടെത്തിയത്.
ഫലങ്ങള്‍ അനുസരിച്ച്, ഓ രക്തഗ്രൂപ്പിലുള്ള രക്തമുള്ള ആളുകള്‍ക്ക് വൈറസിനെതിരെ കൂടുതല്‍ പ്രതിരോധം ഉണ്ടാകും. . മറ്റ് രക്ത ഗ്രൂപ്പുകളെ അപേക്ഷിച്ച് ഈ രക്ത ഗ്രൂപ്പിലുള്ളവര്‍ക്ക് 9-18 ശതമാനത്തില്‍ കുറവ് മാത്രമാണ് പരിശോധനയില്‍ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
പ്രായം, ലിംഗം, ബിഎംഐ, കോ-മോഡിഡിറ്റീസ് തുടങ്ങിയ വ്യത്യാസവും പഠനവിധേയമായിട്ടുണ്ട്. കൊറോണ വൈറസ് മൂലമുണ്ടായ ആഗോള മരണസംഖ്യ 4 ലക്ഷം കവിഞ്ഞു, ലോകമെമ്പാടുമുള്ള സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 7 ദശലക്ഷത്തിലധികമാണ്.











Discussion about this post