കാക്കനാട്: കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നിന്നെത്തിയ ഉന്നതതല റവന്യൂ സംഘം കണ്ടെത്തിയതും ഗുരുതര ക്രമക്കേടുകള്‍. ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണര്‍ എ. കൗശികിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച കളക്ടറേറ്റില്‍ നീണ്ട പരിശോധനകളും തിരച്ചിലും നടത്തി.
ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൈമാറിയേക്കും. തട്ടിപ്പില്‍ പങ്കുള്ള കളക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ സെക്ഷനിലെ നാല് ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടിയും മൂന്നു വര്‍ഷം കളക്ടറേറ്റില്‍ സേവനമനുഷ്ഠിച്ച ജീവനക്കാരെ സ്ഥലംമാറ്റണം തുടങ്ങിയ ശുപാര്ശകളുമടങ്ങുന്നതായിരിക്കും റിപ്പോര്‍ട്ട് എന്നാണ് സൂചനകള്‍.
Discussion about this post