തിരുവനന്തപുരം : കോവിഡ് മഹാമാരി വ്യാപിക്കുന്ന അവസരത്തിൽ, ശബരിമല ഉത്സവം ഉപേക്ഷിക്കണമെന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും ക്ഷേത്രത്തിൽ ഭക്തന്മാരെ കയറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി സാമൂഹിക അകലം പാലിച്ച് എല്ലാ ചടങ്ങുകളും മുടങ്ങാതെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ക്ഷേത്രം തുറക്കണമെന്ന നിലപാടെടുത്തപ്പോൾ, ശബരിമല തന്ത്രി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കരുത് എന്നഭിപ്രായപ്പെട്ട് ദേവസ്വം കമ്മീഷണർക്ക് ഇന്നലെ കത്ത് നൽകിയിരുന്നു.ഇതിനെ തുടർന്നാണ് സർക്കാർ തീരുമാനം മാറ്റിയത്.
Discussion about this post