അമേരിക്കയിൽ 25 അടി ഉയരമുള്ള ആഞ്ജനേയ വിഗ്രഹം പണികഴിപ്പിച്ച് ഭക്തർ.ഡെലവറിലെ ഹോക്കെസിനിലുള്ള ഹിന്ദു ടെമ്പിൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഗ്രാനൈറ്റിൽ തീർത്ത ഒറ്റക്കൽ വിഗ്രഹം പ്രതിഷ്ഠയ്ക്ക് സമർപ്പിക്കുന്നത്.വിഗ്രഹ നിർമ്മാണം ഒരു വർഷത്തിലേറെ സമയമെടുത്താണ് പൂർത്തിയാക്കിയത്.അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ദേവ വിഗ്രഹമാണിത്.
പത്തു ദിവസത്തോളം നീണ്ടുനിൽക്കുന്ന കർമ്മങ്ങൾക്കും, യന്ത്ര പ്രതിഷ്ഠയ്ക്കും പ്രാണപ്രതിഷ്ഠയ്ക്കും ശേഷം വിഗ്രഹം ജനങ്ങൾക്ക് സമർപ്പിക്കും.ഡെലാവറിലെ ക്ഷേത്രത്തിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്നത്.1996-ൽ പണികഴിപ്പിച്ച ക്ഷേത്രം ആയിരക്കണക്കിന് ഹിന്ദു വിശ്വാസികളുടെ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
Discussion about this post