ന്യൂഡൽഹി : കല്യാണ ഹാളുകളെല്ലാം കോവിഡ് കെയർ സെന്ററുകൾ ആക്കാൻ തീരുമാനിച്ച് ഡൽഹി സർക്കാർ. ഡൽഹിയിലെ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ഹോട്ടലുകളിലും കല്യാണ ഹാളുകളിലുമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 20,000 ബെഡ്ഡുകൾ അതിവേഗം ഒരുക്കാനാണ് ഡൽഹി സർക്കാർ പദ്ധതിയിടുന്നത്.
80 കല്യാണ ഹാളുകളിലായി 11,000 ബെഡുകളാണ് ഡൽഹി സർക്കാർ ഒരുക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. 40 ഹോട്ടലുകളിൽ ആയി 4,000 ബെഡ്ഡുകളും ഒരുക്കും.ഇവയെ നഴ്സിംഗ് ഹോമുകളുമായും സ്വകാര്യ ആശുപത്രികളുമായും ബന്ധിപ്പിച്ച് ഏകോപനം സാധ്യമാകും.അതേസമയം, ഡൽഹിയിൽ ഇപ്പോഴുള്ള കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തി എണ്ണായിരത്തിലുമധികമാണ്.വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുള്ളത് കൊണ്ടാണ് അടിയന്തിര നടപടികൾക്ക് ഡൽഹി സർക്കാർ ഒരുങ്ങുന്നത്.
Discussion about this post