ഇന്ത്യയിൽ ആദ്യ മൊബൈൽ കോവിഡ് പരിശോധനാ ലാബ് ഒരുങ്ങുന്നു.രാജ്യത്ത് ഒരു ദിവസം കോവിഡ് പരിശോധന നടത്തേണ്ട സ്രവ സാമ്പിളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായതിനെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം.ബയോ സേഫ്റ്റി ലെവൽ 2 കാറ്റഗറിയിൽ വരുന്ന ഈ ലാബ് ആന്ധ്രാ പ്രദേശിലെ മെഡ്ടെക് സോൺ ലിമിറ്റഡ് എന്ന കമ്പനി എട്ട് ദിവസം കൊണ്ടാണ് നിർമിച്ചത്.വീടുവീടാന്തരം കയറി പരിശോധിക്കാനും ആരോഗ്യപ്രവർത്തകരെ ഈ ലാബ് സഹായിയ്ക്കും
രാജ്യത്തെ കോവിഡ് പരിശോധനാ സൗകര്യമില്ലാത്ത ഇടങ്ങളിൽ ഇനി മുതൽ മൊബൈൽ ലാബെത്തും.ലാബ് നിർമിച്ച മെഡ്ടെക് സോൺ ലിമിറ്റഡ് എന്ന കമ്പനിയിലെ ടീമിന് അഭിനന്ദനമറിയിച്ചുകൊണ്ട് നീതി ആയോഗിലെ അംഗമായ അലോക് കുമാർ ട്വീറ്റ് ചെയ്തു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണവും ദിനം പ്രതി വർധിച്ചു വരികയാണ്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ കോവിഡ് പരിശോധന നടത്താനുള്ള പുതിയ മൊബൈൽ ലാബ് രാജ്യത്തിനു വളരെ സഹായകമാകും.
Discussion about this post