ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കാനൊരുങ്ങി വില്പനക്കാരുടെ കൂട്ടായ്മയായ സിഎഐടി.ഇന്ത്യ-ചൈന അതിർത്തിയിൽ തുടർച്ചയായി അക്രമങ്ങൾ നടക്കുന്നതിനാലാണ് മൂവായിരത്തോളം ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്‌ക്കരിക്കാമെന്ന തീരുമാനമെടുത്തതെന്ന് സിഎഐടിയുടെ സെക്രട്ടറി ജനറലായ പ്രവീൺ ഖണ്ഡേൽവാൾ അറിയിച്ചു.
ചൈനയുടെ ഉൽപ്പന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 7 കോടി വിൽപ്പനക്കാർ ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ചൈനക്ക് ഒരു ലക്ഷം കോടിയുടെ നഷ്ട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിർത്തിയിൽ പോയി പോരാടാൻ കഴിഞ്ഞില്ലെങ്കിലും ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്കരിക്കുന്നത്തിലൂടെ രാജ്യത്തെ സംരക്ഷിക്കാൻ കഴിയുമെന്നും പ്രവീൺ ഖണ്ഡേൽവാൾ വ്യക്തമാക്കി.
Discussion about this post