മുംബൈ : ചൈനീസ് വിരുദ്ധ തരംഗത്തിൽ 5, 000 കോടിയുടെ 3 ചൈനീസ് പദ്ധതികൾ നിർത്തിവെച്ച് മഹാരാഷ്ട്ര സർക്കാർ.ഗാൽവാൻ വാലിയിലുണ്ടായ ആക്രമണത്തെ തുടർന്നാണ് ഇങ്ങനെയൊരു നടപടി മഹാരാഷ്ട്രയെടുത്തത്. കേന്ദ്രസർക്കാരിനോട് കൂടിയാലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ.ചൈനീസ് കമ്പനികളുമായുള്ള ഒരു കരാറിലും ഇനി ഒപ്പ് വെക്കരുതെന്ന് സംസ്ഥാനത്തിനോട് കേന്ദ്രം നിർദേശിക്കുകയും ചെയ്തതായി സംസ്ഥാന വ്യവസായ മന്ത്രിയായ സുഭാഷ് ദേശായ് അറിയിച്ചു.
മഹാരാഷ്ട്രയുടെ സമ്പദ്ഘടന പൂർവനിലയിലാക്കുന്നതിന് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരുന്ന 12 പദ്ധതികളിൽ മൂന്നെണ്ണം ചൈനീസ് കമ്പനികളുമായി കൂടിച്ചേർന്നുള്ളതായിരുന്നു.ഈ കരാറുകളാണ് സംസ്ഥാനം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെ പിന്തുണ അറിയിച്ചിരുന്നു.
Discussion about this post